ചെങ്ങന്നൂർ: ഹരിത സന്ദേശവുമായി ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഗ്രീൻ ഫുട്‌ബാൾ മത്സരം ഇന്ന് ഉച്ചക്ക് 2.30ന് നടക്കും അദ്ധ്യാപകരും അനദ്ധ്യാപകരും രക്ഷിതാക്കളും അടങ്ങുന്ന ടീം വിദ്യാർത്ഥികളുടെ ടീമുമായാണ് മത്സരിക്കുന്നത്. ഭൂമിത്ര സേനാ ക്ലബ്ബ്, കായിക വിഭാഗം, കോളേജ് യൂണിയൻ എന്നിവരാണ് സംഘാടകർ.
പവിഴ മല്ലിയുടെ ഇല ടോസിട്ടാണ് മത്സരത്തിന് തുടക്കം കുറിക്കുന്നത്. ടീമംഗങ്ങൾ ലില്ലി സ്‌പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ കൈ പിടിച്ച് മൈതാനത്തിലേക്ക് എത്തും. അത്തിമരത്തിന്റെ ഇലകളുപയോഗിച്ചാണ് റഫറിമാർ കളി നിയന്ത്രിക്കുന്നത്. കളിക്കാർക്ക് ഇടവേളകളിൽ സംഭാരം. കൊഴുക്കട്ട, ഇലയപ്പം, വട്ടയപ്പം എന്നിവയാണ് നൽകുന്നത്. വിജയികൾക്ക് വൃക്ഷത്തൈകൾ, നാടൻ പഴങ്ങൾ, തുണി സഞ്ചികൾ, കിളിക്കൂടുകൾ എന്നിവയാണ് സമ്മാനമായി നൽകുന്നത്.