അടൂർ: 16 മുതൽ 20വരെ ആലപ്പുഴയിൽ നടക്കുന്ന എ.ഐ.ടി.യു.സി 42-ാം ദേശീയ സമ്മേളന നഗറിൽ ഉയർത്തുവാനുള്ള ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റൻ വി.ബി.ബിനുവിന്റെ നേതൃത്വത്തിൽ പുറപ്പെട്ട കൊടിമര ജാഥയ്ക്ക് അടൂരിൽ ഉജ്ജ്വലവരവേൽപ്പ് നൽകി. സെൻട്രൽ ജംഗ്ഷനിൽ നിന്നും സ്വീകരിച്ച് കെ.എസ്.ആർ.ടി.സി കോർണറിലേക്ക് ജാഥയെ എതിരേറ്റു. തുടർന്ന നടന്ന സ്വീകരണ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം.മധു അദ്ധ്യക്ഷത വഹിച്ചു.സംഘാടക സമിതി കൺവീനർ അരുൺ കെ.എസ്.മണ്ണടി സ്വാഗതം പറഞ്ഞു.വൈസ് ക്യാപ്റ്റൻ കവിതാ രാജൻ,ഡയറക്ടർ കെ.എസ് ഇന്ദുശേഖരൻ നായർ ജാഥാംഗങ്ങളായ ജി.ബാബു,ഡി.സജി, വിൽസൺ ആന്റണി, കെ.അനിമോൻ,കെ. ദേവകി എന്നിവർ പ്രസംഗിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ: ജില്ലാ എക്സിക്യൂട്ടിവ് അംഗം അടൂർ സേതു, എ.ഐ.ടി.യു.സി നേതാക്കളായ എം.വി വിദ്യാധരൻ, മുണ്ടപ്പള്ളി തോമസ്, വിജയമ്മ ടീച്ചർ ,എച്ച്.രാജു, ബിൻസി തോമസ്,അഡ്വ.കെ.ജി.രതീഷ് കുമാർ,ജി.രാധാകൃഷ്ണൻ, ബോബി മാത്തുണ്ണി, എസ്.രാധാകൃഷ്ണൻ, ആർ.ജയൻ,സാബു കണ്ണങ്കര, ഐക്കാട് ഉദയകുമാർ,എസ്.അഖിൽ, ബിബിൻ ഏബ്രഹാം,ഷാജി തോമസ് എന്നിവർ പങ്കെടുത്തു. സ്വീകരണത്തിനു ജാഥ ക്യാപ്റ്റൻ പി.ബി ബിനു നന്ദി രേഖപ്പെടുത്തി. ഇന്ന് രാവിലെ പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷനിൽ നിന്നും കൊടിമര ജാഥ പ്രയാണമാരംഭിക്കും.