മല്ലപ്പള്ളി : പൂവനക്കടവ് - ചെറുകോൽപ്പുഴ റോഡിൽ അമ്പിയിൽപടിക്കും -പവ്വത്തിൽ പടിക്കും ഇടയിൽ ബസ് കുഴിയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്. ഇന്നലെ രാവിലെ 8.20ന് കോട്ടയത്തുനിന്ന് മല്ലപ്പള്ളി വഴി റാന്നിക്കു വന്ന വിജയലക്ഷ്മി ബസാണ് മറിഞ്ഞത്. ഡ്രൈവറായ ചിങ്ങവനം സ്വദേശി സലിന് ( കോച്ചേരി 50) പെട്ടെന്ന് പ്രഷർ കുറഞ്ഞതോടെ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഇരുപത്തി ആറോളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. സമീപത്തെ ആഞ്ഞിലി മരത്തിൽ തട്ടിനിന്നതിനാൽ ദുരന്തം ഒഴിവായി. ചെങ്ങരൂർ സ്വദേശി കുളത്തുങ്കൽ ചിറയിൽ ചാക്കോ കെ എസ് (52)യ്ക്കും മങ്കുഴിപ്പടി സ്വദേശിക്കും രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്കും പരിക്കേറ്റു. ഇവർ മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി .