
തിരുവല്ല : പെരിങ്ങര സൂര്യകാന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഖില കേരള ഫുട്ബാൾ ടൂർണമെന്റിന് പി.എം.വി സ്കൂൾ സ്റ്റേഡിയത്തിൽ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ക്ലബ് ഭാരവാഹികളായ സതീഷ് സോമൻ , സാജൻ പടിപ്പുരക്കൽ, സന്ദീപ്, വേണുഗോപാൽ, നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു. 18ന് നടക്കുന്ന ഫൈനൽ മത്സരത്തിന്റെ ഉദ്ഘാടനം മാത്യു ടി.തോമസ് എം.എൽ.എ നിർവഹിക്കും.സന്തോഷ് ട്രോഫി മുൻ കേരള താരം ജോബി ജോസഫ് സമ്മാനദാനം നിർവഹിക്കും.