മരം മുറിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പം

പത്തനംതിട്ട : ജനവാസ മേഖലയെ ബഫർസോണിൽ നിന്ന് ഒഴിവാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. വന മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുപ്രീംകോടതിയുടെ നിർദേശ പ്രകാരം ദേശീയ ഉദ്യാനവും പാർക്കും ഉൾപ്പെട്ട മേഖലയിലെ ചുറ്റുമുളള ഒരു കിലോമീറ്റർ പ്രദേശം ബഫർ സോണായി നിൽക്കണം. ഈ വിധിയെ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം എങ്ങനെ പരിഹരിക്കാം എന്നാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്.

പരാതികളുണ്ടെങ്കിൽ അത് പരിഹരിക്കുന്നതിനായി ഒരു പെർഫോമ തയാറാക്കിയിട്ടുണ്ട്. ഇതിനായി അപേക്ഷകരെ സഹായിക്കുന്നതിനായി പഞ്ചായത്ത് തലത്തിൻ കുടുബശ്രീയുടെ സഹായത്തോടെ ഹെൽപ് ഡെസ്‌ക് രൂപീകരിക്കുന്നതിനായി ആലോചിക്കുന്നുണ്ട്. സുപ്രീം കോടതിക്ക് മുൻപാകെ ഇപ്പോൾ ഹർജി നൽകിയിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്.

കർഷകർക്ക് സ്വന്തം പുരയിടത്തിൽ നിന്ന് നിയമ തടസമില്ലാത്ത മരങ്ങൾ മുറിക്കാൻ സാധിക്കുന്നില്ലെന്ന് യോഗത്തിൽ ഉയർന്ന പരാതി ഉയർന്നപ്പോൾ ഇത് സംബന്ധിച്ച്

ഉദ്യോഗസ്ഥർക്കിടയിൽ ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി പറഞ്ഞു.

ഇതു പരിഹരിക്കുന്നതിന് സർക്കാർ

സർക്കുലർ പുറപ്പെടുവിക്കും. ഇതോടെ ആശങ്കക്ക് പരിഹാരമാകും.

പട്ടയഭൂമിയിലെ മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി 21ന് വനംറവന്യൂ വകുപ്പുമന്ത്രിമാരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.