മല്ലപ്പള്ളി: പൊതുവിദ്യാഭ്യാസ രംഗം നവീകരിക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു,ആഞ്ഞിലിത്താനം ഗവ.മോഡൽ ന്യൂ എൽ. പി സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആധുനിക വത്കരണം വിദ്യാഭ്യാസ രംഗത്തും അനിവാര്യമാ

ണെന്ന് മന്ത്രി പറഞ്ഞു,

മാത്യു ടി തോമസ് എം.എൽ.എ അദ്ധ്യക്ഷനായി. കുന്നന്താനം പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീദേവി സതീഷ് ബാബു , ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർമാരായ സി.എൻ.മോഹൻ,ബാബു കൂടത്തിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രൊഫ. എം.കെ.മധുസദനൻ നായർ, സ്കൂൾ ഹെഡ് മിസ്ട്രസ് സുനന്ദ എന്നിവർ പ്രസംഗിച്ചു.