തിരുവല്ല: നിരണം പള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം രക്തസാക്ഷിത്വ പെരുന്നാളിന് കൊടിയേറി. ഒരുവർഷത്തെ ആഘോഷ പരിപാടികൾക്കും തുടക്കമായി.ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ.യുഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ കൊടിയേറ്റി. ഡോ.ഗീവർഗീസ് മാർ ബർണബാസ് സഹകാർമ്മികത്വം വഹിച്ചു.തോമത്ത് കടവിൽ നിന്ന് ആലംതുരുത്തി വരെ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കൊടിഘോഷയാത്ര നടത്തി. ചടങ്ങുകൾക്ക് ഇടവക വികാരി ഫാ.തോമസ് മാത്യു,ഫാ.ബിബിൻ മാത്യു,ഫാ.സി.വി.ഉമ്മൻ, ഫാ.ചെറിയാൻ പി.വർഗീസ്, ട്രസ്റ്റി പി.തോമസ് വർഗീസ്,സെക്രട്ടറി തോമസ് ഫിലിപ്പ്,പെരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ ചെറിയാൻ തോമസ്,രാജു പുളിമ്പളളിൽ, ജിജു വൈക്കത്തുശേരി എന്നിവർ നേതൃത്വം നൽകി.