
പത്തനംതിട്ട : എം.ജി യൂണിവേഴ്‌സിറ്റി പുരുഷ,വനിതാ വിഭാഗം ചെസ്സ് ചാമ്പ്യൻഷിപ്പ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ആരംഭിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ.ഫിലിപ്പോസ് ഉമ്മനും എസ്.എച്ച് കോളേജിലെ ഭിന്നശേഷിക്കാരിയായ സാൻട്രി സജീവും കരുക്കൾ നീക്കി ഉദ്ഘാടനം നിർവഹിച്ചു. കോളേജ് കായിക വിഭാഗം മേധാവി ഡോ.ശോശാമ്മ ജോൺ, കോളേജ് ബർസാർ സുനിൽ ജേക്കബ്, സംസ്ഥാന ചെസ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് നാട്ടകം, ജില്ല ഒളിമ്പിക്‌സ് അസോസിയേഷൻ സെക്രട്ടറി ആർ.പ്രസന്നകുമാർ, കായിക വിഭാഗം അസ്സി.പ്രൊഫസർ ജിജോ കെ.ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ കോളേജുകളിൽ നിന്നായി 25 ടീമുകളാണ് പങ്കെടുക്കുന്നത്.