16-crime-prathi-sandeep
സന്ദീപ് പി സുരേഷ്

പത്തനംതിട്ട : ആരുമില്ലാതിരുന്ന തക്കം നോക്കി വീട്ടിൽ കയറി സ്വർണവും പണവും മോഷ്ടിച്ച കേസിൽ തെള്ളിയൂർ വല്യത്ത് പുത്തൻ വീട്ടിൽ സന്ദീപ് പി സുരേഷ് (22)നെ കോയിപ്രം പൊലീസ് അറസ്റ്റുചെയ്തു. കോയിപ്രം തെള്ളിയൂർ വല്യത്ത് കൃഷ്ണൻ കുട്ടിയുടെ വീട്ടിൽ കഴിഞ്ഞമാസം 24 ന് പകലായിരുന്നു മോഷണം. സിറ്റൗട്ടിലെ സ്വിച്ച്‌ബോർഡിന് മുകളിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അകത്ത് കടന്നത്. ഒന്നര പവൻ മാലയും ഒരു പവൻ അരഞ്ഞാണവും ഒരു പവൻ 100 ഗ്രാം തൂക്കം വരുന്ന മോതിരവും പണവും എ.ടി.എം കാർഡുമാണ് മോഷ്ടിച്ചത്. മോഷണം നടന്ന് രണ്ടാം ദിവസം വീട്ടമ്മയുടെ ഫോണിൽ വന്ന സന്ദേശത്തിന്റെ ചുവടുപിടിച്ചുള്ള അന്വേഷണത്തിലാണ് മോഷ്ടാവ് കുടുങ്ങിയത്. എ ടി എം കൗണ്ടറിൽ പണം പിൻവലിക്കാൻ പ്രതി ശ്രമിച്ചെങ്കിലും പിൻ ശരിയല്ലാത്തതിനാൽ പിൻവലിക്കാൻ കഴിഞ്ഞില്ല, ഇത് സംബന്ധിച്ചാണ് ഫോണിൽ സന്ദേശം വന്നത്.

അന്വേഷണസംഘത്തിൽ എസ് ഐ അനൂപ്, എസ് സി പി ഓമാരായ മാത്യു, ജോബിൻ ജോൺ എന്നിവരാണുള്ളത്.