കോന്നി : വീട്ടിലേക്ക് പോകാൻ വാഹനം കാത്തുനിന്ന വൃദ്ധ സ്വകാര്യ ബസിടിച്ച് മരിച്ചു. മല്ലശേരി ദിവ്യ ദേവീ ഭവനം കല്യാണി (93) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആയിരുന്നു സംഭവം. മല്ലശേരി കൊട്ടിപ്പിളേത്ത് ജംഗ്ഷനിൽ വാഹനം കാത്തുനിന്ന വൃദ്ധയെ ബസ് ഇടിച്ച് വീഴ്ത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു.