റാന്നി: കലുങ്കിന്റെ അറ്റകുറ്റപ്പണിപ്പണിയുമായി ബന്ധപ്പെട്ട് നിറുത്തി വച്ചിരുന്ന ഗതാഗതം പുനസ്ഥാപിച്ചു. പെരുനാട് - പെരുന്തേനരുവി റോഡിനും അറയ്ക്കമൺ ചുട്ടിപ്പാറ റോഡിനും സമീപത്തായി രണ്ടര മാസമായി കലുങ്ക് നിർമ്മാണം നടക്കുകയായിരുന്നു. ഇതെ തുടർന്ന വാഹനങ്ങൾ കടത്തി വിടുന്നത് താൽക്കാലീകമായി നിറുത്തിയിരുന്നു. ബസ് സർവീസ് ആരംഭിച്ചതോടെ തോണിക്കടവ് കുടമുരുട്ടി കൊച്ചുകുളം നിവാസികൾക്ക് ആശ്വാസമായി. ദിവസവും 100 മുതൽ 200 രൂപവരെ ഓട്ടോ കൂലി നൽകിയാണ് പലരും വീടുകളിൽ എത്തിരുന്നത്. സ്കൂളുകളിലും കോളേജുകളിലും മറ്റും പോകുന്ന വിദ്യാർത്ഥികളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. കലുങ്കിന്റെ ഒരുഭാഗം പൊളിച്ച ശേഷം കോൺക്രീറ്റ് ചെയ്തിരുന്നു. അതിന്റെ ഇരുവശങ്ങളും പാറമക്കിട്ട് ഉറപ്പിച്ച ശേഷം വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങി. ഉച്ചക്കു ശേഷം സർവീസ് നടത്തുന്ന സ്വകാര്യ ബസ്് കടത്തിവിടുകയും ചെയ്തു. വാർഡ് മെമ്പർ സോണിയ മനോജ്, ഉൾപ്പടെയുള്ളവർ നേതൃത്വം നൽകി.