17-charithra-sadass
ചരിത്ര സദസ്സ് പന്തളം നഗരസഭ കൗൺസിലർ ലസിതാ നായർ ഉദ്ഘാടനം ചെയ്യുന്നു

പന്തളം : പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ നടന്ന ചരിത്ര സദസ് നഗരസഭ കൗൺസിലർ ലസിതാ നായർ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ഡോ. പി.ജെ.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.പി. കൃഷ്ണൻകുട്ടി വിഷയാവതരണം നടത്തി. പൂഴിക്കാട് ഗവ.യു.പി.സ്‌കൂൾ പ്രഥമാദ്ധ്യാപിക വിജയലക്ഷ്മി, സർവോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രശേഖരൻ പിള്ള , ഉണ്ണികൃഷ്ണൻ പൂഴിക്കാട്, എൻ.പ്രദീപ് കുമാർ , എം.കെ.മുരളീധരൻ , അനഘ, റ്റി.ശിവൻകുട്ടി , സുജിത്ത് പി പിള്ള എന്നിവർ പ്രസംഗിച്ചു.