ചെങ്ങന്നൂർ: കേരള വ്യാപാരി വ്യവസായി സമിതി ചെങ്ങന്നൂർ ഏരിയ സമ്മേളനവും കുടുംബ സംഗമവും 18ന് രാവിലെ 10.30ന് ചെങ്ങന്നൂർ നിളാ ഓഡിറ്റോറിയത്തിൽ നടത്തും. കുടുംബസംഗമം സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് വി.പാപ്പച്ചൻ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.പി.മുരുകേശ് അദ്ധ്യക്ഷത വഹിക്കും. തുടർന്ന് തിരഞ്ഞെടുപ്പ് നടത്തും.