ഭൂട്ടാൻ ദേശീയ ദിനം

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ചെറുരാജ്യമായ ഭൂട്ടാന്റെ ദേശീയ ദിനമാണ് ഡിസംബർ 17. 1907 ഡിസംബർ 17 ന് നടന്ന രാജാവിന്റെ കിരീടവാഴ് വിന്റെ ഓർമ്മയ്ക്കായാണിത്.

റൈറ്റ് സഹോദരന്മാരുടെ ദിനം
1903 ഡിസംബർ 17ന് സഹോദരങ്ങളായ ഓർവില്ലും, ബിൽബർ റൈറ്റും ചേർന്ന് ആദ്യവിമാന മാതൃക പറത്തിയതിന്റെ സ്മരണയ്ക്കായി Wright Brothers Day ആചരിക്കുന്നു. 1959 സെപ്തംബർ 24ന് അമേരിക്കൻ പ്രസിഡന്റ് ഐസൻഹോവർ ഡിസംബർ 17 റൈറ്റ് ബ്രദേഴ്‌സ് ഡേയായി പ്രഖ്യാപിച്ചു.

ലൈംഗിക തൊഴിലാളികൾക്കെതിരായ അക്രമ വിരുദ്ധ ദിനം

അമേരിക്കൻ സെക്‌സ് വർക്കേഴ്‌സ് ഓർഗനൈസേഷൻ 2003ലാണ്

International Day to End Vilence Against Sex Workers

ആചരിച്ചു തുടങ്ങിയത്. ചുവന്ന കുടയാണ് ഈ ദിനത്തിന്റെ അടയാളം.