പ്രമാടം : മല്ലശേരി സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി 125-ാമത് വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ജൂബിലി കലണ്ടറിന്റെ പ്രകാശനം ഫാ.ഡോ. ജോൺസ് ഏബ്രഹാം കോനാട്ട് നിർവഹിച്ചു. ഫാ.സാം.കെ.ഡാനിയേൽ, ഫാ.ലിജിൻ ഏബ്രഹാം, ജോൺസൺ കരിമരത്തിനാൽ, പി.എസ്. രാജു,റോബിൻ പീറ്റർ,ജേക്കബ് മാത്യു,പി.ജി. തോമസ്, അജി.കെ. ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.