പത്തനംതിട്ട: ഓമല്ലൂരിലെ സംയുക്ത ക്രിസ്‌മസ് ആഘോഷം 25ന് നടക്കും. നാളെ വൈകിട്ട് 4ന് ഫാ.എബി സ്റ്റീഫൻ കൊടിയേറ്റ് നിർവഹിക്കും. 25ന്‌ വൈകിട്ട് 4 ന് പുത്തൻപീടിക ഓർത്തഡോക്‌സ് പള്ളിയിൽ നിന്നും ക്രിസ്മസ് റാലി ആരംഭിക്കും. തുടർന്ന് 6.30ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ഡോ.ഗ്രിഗോറിയോസ് മാർ സ്‌തേഫാനോസ് എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. ഫാ.കെ.വി പോൾ റമ്പാൻ, അഡ്വ.ജോൺസൺ വിളവിനാൽ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് എബി സ്റ്റീഫൻ, സെക്രട്ടറി രാജൻ ജോർജ്, ട്രഷറർ രവി പി. കോശി,ലിജോ ബേബി എന്നിവർ പങ്കെടുത്തു.