അടൂർ : പ്രാഥമിക സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് താലൂക്കിലെ കർഷകർക്കും വ്യവസായികൾക്കും ചെറുകിട കച്ചവടക്കാർക്കും നബാർഡിന്റെ ധനസഹായത്തോടെ 30 കോടി രൂപ വായ്പ നൽകുമെന്ന് പ്രസിഡന്റ് ഏഴംകുളം അജു അറിയിച്ചു. കാർഷികവും കാർഷികേതരവുമായ എല്ലാ പദ്ധതികൾക്കും വസ്തുവിന്റെ ജാമ്യത്തിൽ 8 ശതമാനം പലിശ നിരക്കിൽ വായ്പകൾ നൽകും .പുതിയ വീട് നിർമ്മിക്കുന്നതിനും, വീട് പുതുക്കിപ്പണിയുന്നതിനും, ചെറുകിട വ്യവസായങ്ങൾ ആരംഭിക്കുന്നതിനും, വായ്പ അനുവദിക്കും സ്വർണപ്പണയ വായ്പ, സ്വർണജ്യോതി സ്കീം പ്രകാരം 8 ശതമാനം പലിശ നിരക്കിൽ നൽകും 8.25 ശതമാനം നിരക്കിൽ നിക്ഷേപങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നു. കൃത്യമായ വായ്പ തിരിച്ചടവിന് സബ്സിഡിയും വായ്പക്കാരായ അംഗങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയും നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു.