അടൂർ : ഭിന്നശേഷിക്കാരിയും വിധവയുമായ യുവതിയുടെയും മാനസിക വെല്ലുവിളി നേരിടുന്ന മാതാവിന്റെയും പേരിലുള്ള വസ്തു പണയപ്പെടുത്തി പണം തട്ടിയെടുത്ത കേസിൽ സി.പി.എം ഏരിയ കമ്മിറ്റിയംഗം അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് കോൺഗ്രസ് അടൂർ ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജന:സെക്രട്ടറി പഴകുളം മധു,പഴകുളം ശിവദാസൻ എസ്.ബിനു, ബിജു വർഗീസ്,ബിജു ജോസഫ്,ബിനു എസ്.ചക്കാലയിൽ ,ഏഴംകുളം അജു ,കുഞ്ഞുഞ്ഞമ്മജോസഫ്,റിനോ പി രാജൻ,ഷിബു ചിറക്കരോട്ട് ,ഉഷ ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു.