അടൂർ :ഓർത്തഡോക്സ് സഭയുടെ അടൂർ - കടമ്പനാട്,തുമ്പമൺ, നിലക്കൽ എന്നീ ഭദ്രാസനങ്ങളിലെ ശുശ്രൂഷക സംഘത്തിന്റെ സമ്മേളനം ഡോ: ജോഷ്വാ മാർ നിക്കോദിമോസ് ഉദ്ഘാടനം ചെയ്തു. ഡോ.യൂഹാനോൻ മാർ തേവോദോറസ് അദ്ധ്യക്ഷത വഹിച്ചു.അടൂർ - കടമ്പനാട് ഭദ്രാസനാധിപൻ ഡോ.സഖറിയാസ് മാർ അപ്രേം ക്ലാസ് നയിച്ചു. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമ്മീസ് സമാപന സന്ദേശം നൽകി .യോഗത്തിൽ അടൂർ കടമ്പനാട് മെത്രാസന ശുശ്രൂഷകസംഘം വൈസ് പ്രസിഡന്റ് ഫാ.ഡോ.റിഞ്ചു പി കോശി രചിച്ച ഫർസു ഫോഎന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. അടൂർ കടമ്പനാട് ഭദ്രാസന ശുശ്രൂഷകസംഘം മുൻ വൈസ് പ്രസിഡന്റ്ഫാ.ജിനു ജോർജിനെ ആദരിച്ചു.ഫാ.തോമസ്, ഫാ.മാത്യൂസ് പ്ലാവിളയിൽ, ഫാ.ജോൺ വർഗീസ്, ഫാ.ബഹനാൻ ജോസഫ് ,ഫാ.ജോജി ജോർജ് ഫിലിപ്പ്, ഫാ.അനൂപ് രാജ്,ഫാ.ബ്രിൻസ് അലക്സ് മാത്യൂസ്,ബിജു പന്തപ്ലാവ്,വി.ടി വർഗീസ് എന്നിവർ പ്രസംഗിച്ചു.