ഇളമണ്ണൂർ: ശ്രീനാരായണപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ ദശാവതാര ചാർത്ത് ഇന്ന് ആരംഭിക്കും. 27ന് സമാപിക്കും. തലവൂർ ശ്രീലകത്തു മഠത്തിൽ ഗോപകുമാരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലാണ് ചാർത്ത്. ദിവസവും വൈകിട്ട് 5മുതൽ 9 വരെയും പുലർച്ചെ അഞ്ചിന് നിർമ്മാല്യസമയത്തും ഭക്തജനങ്ങൾക്ക് ദശാവതാര ചാർത്ത് ദർശിക്കാൻ സൗകര്യം ഒരുക്കും. ഭാഗവത സപ്താഹയജ്ഞം 21മുതൽ 27വരെ നടക്കും.