ഏനാത്ത് : വിലക്കയറ്റത്തിനെതിരെ മണ്ഡലം കമ്മിറ്റി ഏനാത്ത് വില്ലേജ് ഓഫീസിനു മുന്നിൽ ധർണ നടത്തി .കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനവികാരത്തെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഉഷാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ഡാനിയേൽ, അഞ്ജത്ത് അടൂർ എന്നിവർ പ്രസംഗിച്ചു.