ചെങ്ങന്നൂർ: ന്യൂ-ഇയർ, ക്രിസ്തുമസ് സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചുള്ള എക്‌സൈസ് നടത്തിയ വാഹന പരിശോധനയിൽ 50,000 രൂപയുടെ നിരോധിത പുകയിലെ ഉത്പന്നങ്ങൾ പിടിക്കൂടി. ഇന്നലെ ഉച്ചക്ക് 1ന് ചെങ്ങന്നൂർ വാഴാർമംഗലം കുറ്റിക്കാട്ടുപടി ജംഗ്ഷന് സമീപം കെ.എൽ 27 ജെ.9254 എന്ന മാരുതി ആൾട്ടോ കാറിൽ കടത്തിക്കൊണ്ടുവന്നത്. തിരുവല്ല - വള്ളംകുളം കിഴക്കേ മുറിയിൽ കോഴിമല വീട്ടിൽ അരുൺകുമാറാണ് (38)നെ ചെങ്ങന്നൂർ എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ ജിജി ഐപ്പ് മാത്യുവിന്റെ നേതൃത്വത്തിലുളള സംഘമാണ് കസ്റ്റഡിയിലെടുത്തത്. തുടർനടപടികൾക്കായി പ്രതിയെയും തൊണ്ടി സാധനങ്ങളും, വാഹനവും ചെങ്ങന്നൂർ പൊലീസിന് കൈമാറി.