17-plantain-
കാട്ടുപന്നി നശിപ്പിച്ച വാഴകൃഷിക്ക് മുന്നിൽ ഉടമസ്ഥൻ

അടൂർ : കടന്പനാട് വീണ്ടും പന്നി ശല്യം രൂക്ഷമാകുന്നു. കടമ്പനാട് വടക്ക് ചാമക്കാല രജേന്ദ്രന്റെ കൃഷിയിടത്തിലെ 78 വാഴ, ചേമ്പ്, കാച്ചിൽ, ചേന എന്നിവ കാട്ടുപന്നി നശിപ്പിച്ചു. ദിവസവും ഈ പുരയിടത്തിൽ പന്നി കൃഷിവകകൾ നശിപ്പിക്കുന്നത് പതിവാണ്. ഇന്നലെയാണ് ഇത്രയധികം നാശനഷ്ടങ്ങൾ ഉണ്ടായത്. മുണ്ടപ്പള്ളി, പാറക്കൂട്ടം പ്രദേശങ്ങളും ഇതേ അവസ്ഥയിലാണ്.