റാന്നി: ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും, കോസ്മോസ് ഫുട്ബാൾ ക്ലബിന്റെയും, റാന്നി എം. എസ്.ഹയർ സെക്കൻഡറി സ്കൂളിന്റെയും ചുമതലയിൽ ആരംഭിക്കുന്ന ഫുട്ബാൾ കോച്ചിംഗ് അക്കാദമിയുടെ സെലക്ഷൻ ട്രയൽസ് 23ന് വൈകിട്ട് 3ന് റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ നടക്കും. പേര് രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾ രക്ഷാകർത്താവിനോടൊപ്പം വേണ്ട തയാറെടുപ്പുകളോടെ എത്തിച്ചേരേണ്ടതാണ്. 9744400257(ബിനോയ്‌ കുര്യാക്കോസ് ,സെക്രട്ടറി).