sathram-
പ്രഭാഷണ പരമ്പരയുടെ ഉത്‌ഘാടനം റാന്നി എം എൽ എ പ്രമോദ് നാരായണൻ ഉത്‌ഘാടനം നിർവഹിക്കുന്നു

റാന്നി: അയ്യപ്പ ഭാഗവത മഹാ സത്രത്തിലെ പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. ജീവിക്കുക എന്നാൽ ലാഭമുണ്ടാക്കുക എന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും പരമമായ ആനന്ദമുണ്ടാക്കുകയാണ് മനുഷ്യന്റെ ലക്‌ഷ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരമമായ ആനന്ദം തത്വമസിയുടെ സാക്ഷാത്കാരമാണ്.യോഗ നിദ്ര യിലേക്ക് പോകുന്ന അയ്യപ്പനെ ദർശിച്ചത് ജീവിതത്തിലെ പരമമായ നേട്ടങ്ങളിലൊന്നായി കാണുന്നതായി അദ്ദേഹം പറഞ്ഞു. ധർമ്മ ശാസ്താവും അയ്യപ്പനും തത്വമസിയും എന്ന വിഷയത്തിൽ ഉണ്ണികൃഷ്ണൻ മാടവന പ്രഭാഷണം നടത്തി. മുൻ ശബരിമല മേൽശാന്തി തിരുനാവായ് സുധീർ നമ്പൂതിരി, ചിങ്ങോലിൽ രാമാ ദേവി 'അമ്മ, അയ്യപ്പ ഭാഗവത യജ്ഞാചാര്യ രാമാ ദേവി ,​ഗോവിന്ദ വാര്യർ ഹരി വാര്യർ, നാഗപ്പൻ സ്വാമി,​ എസ്.അജിത് കുമാർ നെടുംപ്രയാർ, പ്രസാദ് കുഴികാല, ഗോപൻ ചെന്നിത്തല, ബിജു കുമാർ കുട്ടപ്പൻ തുടങ്ങിയവർ പങ്കെടുത്തു

. അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് തമ്പുരാട്ടി, ശ്രീമൂലം തിരുനാൾ പി .ജി .ശശികുമാര വർമ്മ, .പി .എൻ. നാരയായാണ വർമ്മ, സ്വാമി കൃഷ്ണാനന്ദ സ്വരസ്വതി, .അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ആചാര്യ രമാദേവി ഗോവിന്ദ വാര്യർ, .സ്വാമി അയ്യപ്പ ദാസ്, ഡോ. ശശി കുമാർ, അഡ്വ. രാധാകൃഷ്ണ മേനോൻ, ഡോ. ടി .പി. ശ്രീനിവാസൻ, ഡോ. വി. ടി. രമ, .ജെ. നന്ദകുമാർ തുടങ്ങിയവരാണ് വിവിധ ദിവസങ്ങളിൽ പ്രഭാഷണം നടത്തുന്നത്.