ഏഴംകുളം : ഈട്ടിമൂട് നെടുമൺ വാർഡുകളിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം രാത്രി കല്ലേത്ത് ജംഗ്‌ഷന് സമീപം തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. സമീപ വാസികൾ വന്നപ്പോഴേക്കും ടാങ്കറുമായി സാമൂഹ്യവിരുദ്ധർ മുങ്ങി. വാർഡ് മെമ്പർമ്മാരായ സുരേഷ് ബാബുവിന്റെയും ശ്രീദേവി ബാലകൃഷ്ണന്റെയും നേതൃത്വത്തിൽ അടൂർ പൊലീസിൽ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി സമീപത്തെ സി.സി. കാമറ പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു. കൈത പറമ്പ് പി.എച്ച്.സിയിലെ സിസ്റ്റർ അൽഫോൺസയുടെ നേതൃത്വത്തിൽ മാലിന്യം തള്ളിയ സ്ഥലം വൃത്തിയാക്കി.