മല്ലപ്പള്ളി: മുരണി ഭദ്രകാളീ ക്ഷേത്രത്തിലെ ഉത്സവം 20 മുതൽ 27 വരെ നടക്കും.എല്ലാദിവസവും 6ന് ഗണപതിഹോമം 20 മുതൽ 25 വരെ 7ന് ശ്രീബലിയും 22 മുതൽ 24 വരെ 8.30ന് കൊടിമരച്ചുവട്ടിൽ പറവഴിപാടും നടക്കും. 20ന് വൈകിട്ട് 6.15നും 6.45നും മദ്ധ്യേ തന്ത്രി കുഴിക്കാട്ടില്ലത്ത് അഗ്നിശർമൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമ്മികത്വത്തിൽകൊടിയേറ്റ്, 7.15ന് കളമെഴുത്തുംപാട്ടും. 7ന് ഹിന്ദു ഐക്യവേദിസംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയുടെ പ്രഭാഷണം. 21ന് വൈകിട്ട് 7ന് കളമെഴുത്തും പാട്ടും, 7ന് തിരുവാതിര, 7.30ന് ഭജൻസ്, 22ന് 8.30ന് നൃത്തനാടകം,23ന് 8ന് ഉത്സവബലി വിളക്കുവയ്പ്, മരപ്പാണി, 10ന് ഉത്സവബലിദർശനം, 11.30ന് ഉത്സവബലി സമാപനം, തുടർന്ന് പ്രസാദമൂട്ട്,3ന് ശലഭോത്സവം. 24ന് 6.30ന്കളമെഴുത്തും പാട്ടും, 7.30നൃത്തനൃത്യങ്ങൾ, 8.30ന് വയലിൻ,ചെണ്ട, ഫ്യൂഷൻ, 25ന് 10ന് ഉത്സവബലിദർശനം, 11.30ന് ഉത്സവബലി സമാപനം, തുടർന്ന് പ്രസാദമൂട്ട്, 7ന് കളമെഴുത്തും പാട്ട് 8.30ന് നാടൻപാട്ട്, പള്ളിവേട്ട ദിനമായ 26ന് 7.30ന് കാഴ്ചശ്രീബലി,8ന് പറവഴിപാട്, 9.30ന് പന്തീരടിപൂജ, നവകം, കലശപൂജ, അഭിഷേകം, 7ന് സേവ, 9.30ന് ശ്രീഭൂതബലി, 10ന് പള്ളിവേട്ട, നായാട്ടുവിളി. 27ന് രാവിലെ 11ന് ചാക്യാർകൂത്ത്,12ന് ആറാട്ടുസദ്യ, 4.30ന് ആറാട്ടുബലി, 5.30ന് ആറാട്ട് പുറപ്പാട്,6ന് ആറാട്ട്, 7.30ന് മുരണി കവലയിൽ ആറാട്ട് സ്വീകരണം, 8.30ന്ആൾപ്പിണ്ടി എതിരേൽപ്, വലിയകാണിക്ക, അകത്തെഴുന്നള്ളിപ്പ്.തുടർന്ന് കളമെഴുത്തും പാട്ടും,11ന് ഗാനമേള എന്നിവയും നടക്കും.