മല്ലപ്പള്ളി: മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കുര്യാക്കോസ് രാജിവച്ചു. യു.ഡി എഫിലെ ധാരണ പ്രകാരമാണ് രാജി.കോൺഗ്രസിലെ തന്നെ 14-ാം വാർഡ് അംഗം ബിന്ദു മേരി തോമസ് അടുത്ത ഒന്നരവർഷം പ്രസിഡന്റാകും. തുടർന്നുള്ള ഒന്നരവർഷം കേരള കോൺഗ്രസിലെ എസ്.വിദ്യാ മോൾ പ്രസിഡന്റ് സ്ഥാനം വഹിക്കും.