പത്തനംതിട്ട: എസ്. എൻ. ഡി. പി യോഗം മേക്കൊഴൂർ 425-ാം നമ്പർ ശാഖയിലെ വാർഷിക പൊതുയോഗവും പുതിയഭരണസമിതി തിരഞ്ഞെടുപ്പും പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, യൂണിയൻ വൈസ് പ്രസിഡന്റ് സുനിൽ മംഗലത്ത്, യൂണിയൻ കൗൺസിലർമാരായ സജിനാഥ്, സലിലനാഥ്, സോമനാഥ്, സലിംകുമാർ, രണേശ്, പ്രസന്നകുമാർ എന്നിവർ പങ്കെടുത്തു. മുൻ പ്രസിഡന്റ് സത്യപാല വിജയപ്പണിക്കർ സ്വാഗതം പറഞ്ഞു. മുൻ സെക്രട്ടറി മോഹനൻ വടക്കേവിളയിൽ കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശശിധരൻ കൊയ്പ്പള്ളിൽ (പ്രസിഡന്റ്), സൂരജ് പ്രകാശ് (വൈസ് പ്രസിഡന്റ്), ഗീത ബിജു (സെക്രട്ടറി), പ്രേമസുരാജ്, മഞ്ജു ബോസ്, സ്മിത അജി, കെ. വി. സുരേഷ്, ബിജു ആർ., ഇ. ആർ. വിജയൻ, അനൂപ് സജി (കമ്മിറ്റിയംഗങ്ങൾ), കെ. പി. രാധാമണി, ജനിത അനിൽ, രാജു വയലത്തല (പഞ്ചായത്ത് കമ്മിറ്റിയംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.