പത്തനംതിട്ട : പത്തനംതിട്ട മർച്ചന്റ്സ് സഹകരണ ബാങ്കിന്റെ 11 -ാം വാർഷിക പൊതുയോഗം നാളെ 11 ന് പത്തനംതിട്ട കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ എതിർവശത്തുള്ള ബാങ്ക് ഓഫീസ് ഹാളിൽ നടക്കും. കഴിഞ്ഞ 10 വർഷമായി ബാങ്ക് ലാഭത്തിൽ പ്രവർത്തിക്കുകയാണെന്ന് പ്രസിഡന്റ്‌ എസ്.വി പ്രസന്നകുമാർ അറിയിച്ചു.