ചെങ്ങന്നൂർ : കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ഭരണം കേരളത്തെ ശ്മശാന തുല്യമാക്കിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ: ബി.ബാബു പ്രസാദ് പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോർജ് തോമസ് നയിക്കുന്ന പൗര വിചാരണ വാഹന ജാഥയുടെ രണ്ടാം ദിവസത്തെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സണ്ണി കുറ്റിക്കാട്ടിൽ അദ്ധ്യക്ഷ വഹിച്ചു കെ.പി.സി.സി നിർവാഹ സമിതി അംഗം അഡ്വ. ഡി.വിജയകുമാർ, ജാഥാ ക്യാ്ര്രപൻ അഡ്വ. ജോർജ് തോമസ്, സ്വാഗതസംഘം ചെയർമാൻ പി.വി.ജോൺ, കൺവീനർ കെ.ദേവദാസ്, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ രോഹിണി ശശികുമാർ, സുജാ ജോൺ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ മനോജ് ശേഖർ, അഡ്വ. ഹരി പാണ്ടനാട്, മോഹൻലാൽ, കേരള കോൺഗ്രസ് നേതാക്കളായ ജൂണി കുതിരവട്ടം, ഡോ.ഷിബു ഉമ്മൻ, കോൺഗ്രസ് നേതാക്കളായ ജി.ഹരിപ്രകാശ്, ജോജി ചെറിയാൻ, അഡ്വ.ഡി.നാഗേഷ്‌കുമാർ,സിബീസ് സജി, ശ്രീകുമാർ കോയിപ്പുറം, ശ്രീകുമാർ പുന്തല, തോമസ് ടി.തോമസ്, വരുൺ മട്ടയ്ക്കൽ,ഗോപു പുത്തൻമഠത്തിൽ,കെ.ലെജുകുമാർ,കെ.പി.ശശിധരൻ, ശ്രീലത ഓമനക്കുട്ടൻ, മധു കരീലത്തറ, ഹരികുമാർ, പ്രദീപ് വർക്കി, ഹരി അമ്പിഴേരത്ത്, അനിതാ സജി, മറിയാമ്മ ചെറിയാൻ, വി.കെ.ശോഭ, സീമ ശ്രീകുമാർ, ഡി.മിനിക്കുട്ടി, ഷിബി കോശി, പി.സി.തങ്കപ്പൻ, എന്നിവർ പ്രസംഗിച്ചു. പൗര വിചാരണ വാഹന ജാഥ ഇന്ന് വൈകിട്ട് 6ന് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിക്കും. സമാപന സമ്മേളനം കെ.പി.സി.സി.വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി.ഉദ്ഘാടനം ചെയ്യും.എ.ഐ.സി.സി. സെക്രട്ടറി പി.സി.വിഷ്ണുനാഥ് മുഖ്യപ്രഭാഷണം നടത്തും. സ്വാഗത സംഘം ചെയർമാൻ പി.വി.ജോൺ അദ്ധ്യക്ഷത വഹിക്കും.