തിരുവല്ല: നിരണം സെന്റ്‌മേരീസ് വലിയ പള്ളിയിൽ മാർത്തോമ്മ ശ്ലീഹായുടെ 1950 -ാം രക്തസാക്ഷിത്വ പെരുന്നാളിന്റെ ഭാഗമായി ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ ദീപശിഖാ പ്രയാണം ഇന്ന് നടത്തും. അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, വൈദിക ട്രസ്റ്റി ഫാ.തോമസ് വർഗീസ് അമയിൽ . അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ എന്നിവർ നയിക്കുന്ന ദീപശിഖാ പ്രയാണം ഡോ.ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ പള്ളികളിലെ സ്വീകരണത്തിന് ശേഷം വൈകിട്ട് 5.30ന് നിരണം പള്ളിയിലെത്തുമ്പോൾ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്യതീയൻ കാതോലിക്കാ ബാവ ദീപശിഖ ഏറ്റുവാങ്ങും.