പത്തനംതിട്ട:പോക്‌സോകേസിലെ പ്രതിക്ക് 6 വർഷം കഠിന തടവ്. മൈലപ്ര കുമ്പഴ വടക്ക് ഇരപ്പച്ചുവട്ടിൽ മോനായി (റോയ്‌ജോർജ്-48)നെയാണ് പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ്‌ കോടതിഒന്ന് (സ്‌പെഷ്യൽപോക്‌സോകോടതി) ജഡ്ജ് എസ്.ജയകുമാർജോൺ ശിക്ഷിച്ചത്. 2021 മാർച്ച് അവസാനം പ്രായ പൂർത്തിയാവാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തിയകേസിലാണ് ശിക്ഷ. പ്രോസിക്യൂഷന്‌വേണ്ടി അഡ്വ. ജയ്സൺ മാത്യൂസ്‌ കോടതിയിൽ ഹാജരായി. പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.