ചെങ്ങന്നൂർ: പുത്തൻകാവിലെ ബാർ ഹോട്ടലിൽ ഫയർ ആൻഡ് സേഫ്റ്റി ജോലിക്കെത്തിയ യുവാവ് കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണുമരിച്ചു. കോട്ടയം തിടനാട് മുട്ടം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കോട്ടയം കുറുമണ്ണിൽ തിടനാട് മറ്റത്തിൽപ്പാറ കക്കോട്ടില്ലം വീട്ടിൽ ബേബി ജോസഫിന്റെ മകൻ ഷിന്റോ (34) യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 12.30നാണ് അപകടം. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും. ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.