congress-
മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പോലീസ് സ്റ്റേഷൻ മാർച്ച് ഉത്‌ഘാടനം ചെയ്യുന്നു

റാന്നി.അങ്ങാടി സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടയിൽ എൽ.ഡി.എഫ് പ്രവത്തകർ അമ്മയെയും,മകനെയും സ്ഥാപനത്തിൽ കയറി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് റാന്നി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു.മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു.അഴിഞ്ഞാടുന്ന പോലീസിനെ പിടിച്ചുകെട്ടാനുള്ള കയർ ജനങ്ങളുടെ കയ്യിലുണ്ടെന്ന് സർക്കാർ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ, പഴകുളം മധു,റിങ്കു ചെറിയാൻ,മുൻ രാജ്യ സഭാ സ്പീക്കർ പി ജെ കുര്യൻ, ആന്റോ ആന്റണി എം.പി, എം.ജി കണ്ണൻ, സിബി താഴത്തിലേത്ത് തുടങ്ങിയവർ പ്രസംഗിച്ചു. അന്തരിച്ച കോൺഗ്രസ് നേതാവായിരുന്ന ബിജിലി പനവേലിയുടെ മകൻ ആരോൺ ബിജിലി പനവേലി,അമ്മ സൂസൻ ബിജിലി എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.