ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം 71 -ാം നമ്പർ ആലാ ശാഖയുടെയും വി.കെയർ വിഷൻ പോയിന്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിരരോഗ നിർണയവും 18ന് നടക്കും. നെടുവരംകോട് ഗുരുമന്ദിര ഹാളിൽ രാവിലെ 10ന് ആരംഭിക്കുന്ന ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ മുരളീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. പി.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിക്കും. വാർഡ് അംഗം രാധാമണി, പി.ഡി.വാസുദേവൻ, വി. ആർ രാജൻ എന്നിവർ പ്രസംഗിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. ഫോൺ- 9497134267, 9946512092