തിരുവല്ല: കേന്ദ്ര ഖാദി ഗ്രാമവ്യവസായ കമ്മിഷനും കേരള സർവോദയ സംഘവും ചേർന്ന് നടത്തുന്ന ഖാദി എക്സ്‌പോ 20 മുതൽ 31 വരെ തിരുവല്ല അലക്‌സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും. 20ന് വൈകിട്ട് നാലിന് മാത്യു ടി.തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് 8.30 വരെയാണ് പ്രദർശനം. പ്രധാനമന്ത്രി തൊഴിൽദായക പദ്ധതി സംരംഭങ്ങളിലൂടെ നിർമ്മിക്കപ്പെട്ട ഖാദി ഗ്രാമവ്യവസായ ഉത്പ്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കും. ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും. കമ്മിഷൻ സംസ്ഥാന ചെയർമാൻ സി.ജി.ആണ്ടവർ, നോഡൽ ഓഫീസർ പി.സഞ്ജീവ്, സർവോദയസംഘം ജനറൽ സെക്രട്ടറി തോമസ് കരിയംപള്ളി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.