തിരുവല്ല: വള്ളംകുളം മൂകാംബിക ജഗദംബികാക്ഷേത്രത്തിൽ സപ്താഹയജ്ഞം 21 മുതൽ 27 വരെ നടക്കും. തോട്ടയ്ക്കാട് രാമചന്ദ്രൻ നായരാണ് യജ്ഞാചാര്യൻ. 20ന് വൈകിട്ട് ഏഴിന് ദീപപ്രകാശനം. 21മുതൽ ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും. 23ന് ഉച്ചയ്ക്ക് 12ന് ഉണ്ണിയൂട്ട്, 24ന് 11.30ന് ഗോവിന്ദപട്ടാഭിഷേകം, 25ന് 11.30ന് രുഗ്‌മിണീ സ്വയംവരം, വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ. 27ന് 4.30ന് അവഭൃഥസ്നാന ഘോഷയാത്ര എന്നിവ നടക്കും.