തിരുവല്ല: ജൽജീവൻ മിഷൻ പ്രവർത്തനങ്ങൾക്കായി പത്തനംതിട്ട ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വോളന്റിയർമാരെ നിയമിക്കുന്നു. ജല അതോറിറ്റിയുടെ അടൂർ പ്രോജക്ട് ഡിവിഷൻ ഓഫീസിൽ 19ന് രാവിലെ 11ന് അഭിമുഖം നടത്തും. സിവിൽ, മെക്കാനിക്കൽ വിഭാഗങ്ങളിൽ ഡിപ്ലോമ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം.