തിരുവല്ല: പെൻഷൻ പരിഷ്‌കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ തിരുവല്ല ജലഭവന് മുന്നിൽ ധർണ നടത്തി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. ഉമ്മൻ മത്തായി, അരുൺ കുര്യൻ, എസ്.മധുസൂദനകുമാർ, രാജേഷ് ചന്ദ്രൻ, ബിനുകുമാർ, ഇ.കെ.രാജൻ, കെ.സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.