yogam
തിരുമൂലപുരം സീമെൻസ് ക്ലബ്ബ് ടൂർണമെൻ്റ് കമ്മറ്റിയുടെ പ്രവർത്തനോത്ഘാടനം എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ആഫീസർ എസ് രവീന്ദ്രൻ നിർവ്വഹിക്കുന്നു

തിരുവല്ല: തിരുമൂലപുരം സീമെൻസ് ഫുട്ബാൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ കളരിക്കൽ കെ.എൻ.ഗംഗാധരപ്പണിക്കർ മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖിലകേരള സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ജനുവരി 22മുതൽ 29വരെ തിരുമൂലപുരം എസ്.എൻ.വി.എസ്. ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റ് കമ്മിറ്റി രൂപീകരണയോഗം ക്ലബ് രക്ഷാധികാരിയും എസ്.എൻ.ഡി.പി.യോഗം ഇൻസ്പെക്ടിംഗ് ഓഫീസറുമായ എസ്.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ടി.പി.ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.കെ.പങ്കജാക്ഷിയമ്മ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി വി.പി.കൃഷ്‌ണൻകുട്ടി, വൈസ് പ്രസിഡന്റുമാരായ സന്തോഷ് ഐക്കരപറമ്പിൽ,പ്രസാദ് കരിപ്പക്കഴി, ട്രഷറർ സണ്ണി വാഴത്തറ, സന്തോഷ് അഞ്ചേരിൽ, ജി.സനൽ കളരിക്കൽ,ജോമോൻ, സുരേഷ് പുളിക്കത്തറമണ്ണിൽ, അജി തമ്പാൻ,രാജൻ എന്നിവർ പ്രസംഗിച്ചു. ടി.എ.റെജികുമാർ ജനറൽ കൺവീനറായും ബോബൻ ജോയിന്റ് കൺവീനറുമായ ടൂർണമെന്റ് കമ്മിറ്റി രൂപീകരിച്ചു. ടൂർണമെന്റ് കമ്മിറ്റി ഓഫീസ് ഇന്ന് വൈകിട്ട് 4ന് തിരുമൂലപുരം മുൻസിപ്പൽ കോംപ്ലക്സിൽ ഡിവൈ.എസ്.പി. രാജപ്പൻ റാവുത്തർ ഉദ്ഘാടനം ചെയ്യും. ടൂർണമെന്റ് കമ്മിറ്റിക്കുശേഷം ലോകകപ്പ് ഫൈനൽ മത്സരം സ്ക്രീനിൽ പ്രദർശിപ്പിക്കും.