പത്തനംതിട്ട : സുവിശേഷാലയത്തിന്റെ നേതൃത്വത്തിലും പ്രാദേശിക ബ്രദറൺ സഭകളുടെ സഹകരണത്തിലും നടത്തിവരുന്ന ബ്രദറൺ കൺവെൻഷൻ ഇന്നുമുതൽ 24 വരെ പത്തനംതിട്ട സുവിശേഷാലയം ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എല്ലാദിവസവും വൈകിട്ട് 6 മുതൽ 8 വരെ രാത്രിയോഗങ്ങൾ ഉണ്ടാകും. ബുധനാഴ്ച മുതൽ ശനി വരെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ പകൽ യോഗങ്ങളും നടക്കും. ബിനു സാമുവേൽ, എ.ജെ സജി , കെ.സി ജോൺസൺ, തോംസൺ ബി.തോമസ്, ആൽബർട്ട് സുനിൽ, ജോസ് മാത്യൂസ്, ജോൺ കുര്യൻ എന്നിവർ വചനം ശുശ്രൂഷിക്കും. ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ കൺവെൻഷനോടനുബന്ധിച്ച് നാളെ മുതൽ 24 വരെ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ റോയി മാത്യൂസ്, ഒ.ടി.ചെറിയാൻ, ജോർജ് മാത്യു എന്നിവർ പങ്കെടുത്തു.