അടൂർ: സോഷ്യോ ഇക്കണോമിക് യൂണിറ്റ് പത്തനംതിട്ട ജില്ലാ ഓഫീസ് ഉദ്ഘാടനം അടൂർ നഗരസഭ ചെയർമാൻ ഡി.സജി നിർവഹിച്ചു. കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോഷ്യോ ഇക്കണോമിക് യൂണിറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ സജി സെബാസ്റ്റ്യൻ, നഗരസഭ വൈസ് ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, നവകേരളം ജില്ലാ കോ ഓർഡിനേറ്റർ അനിൽ, നഗരസഭ ഹെൽത്ത് ഇൻസ്‌പെക്ടർ അജി, ക്രിസ് ഗ്ലോബൽ എം. ഡി. ക്രിസ്റ്റഫർ സോഷ്യോ ഇക്കണോമിക് യൂണിറ്റ് ജോയിന്റ് ഡയറക്ടർ ലിസി പോൾ തുടങ്ങിയവർ പ്രസംഗിച്ചു.