ഓമല്ലൂർ : ശബരിമല ധർമ്മശാസ്താ ക്ഷേത്രത്തിൽ മണ്ഡലപൂജയ്ക്ക് ചാർത്തുവാനുള്ള തങ്കഅങ്കിയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്ക് ചീക്കനാൽ ജംഗ്ഷനിൽ പൗരസ്വീകരണം നൽകുമെന്ന് ജനറൽ കൺവീനർ മുട്ടുവിളയിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു. 23 വൈകിട്ട് 6 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോൺസൺ വിളവിനാൽ അദ്ധ്യക്ഷത വഹിക്കും. സിനിമാതാരം ചൈതന്യ പ്രകാശ്, ഡിവൈ എസ്.പി എസ്.നന്ദകുമാർ, സജയൻ ഓമല്ലൂർ, കെ രവികുമാർ, മിനി വർഗീസ്, കെ.കെ ശശി, അഡ്വ. ആർ. സുനിൽ, അജയൻ സോമസൂര്യ, എം.പി രാജു, എം.എൻ മോഹൻ ദാസ് തുടങ്ങിയവർ പങ്കെടുക്കും.