റാന്നി : പഴവങ്ങാടി പഞ്ചായത്തും, ഐ.സി.ഡി.എസും സംയുക്തമായി നടത്തിയ അങ്കണവാടി കുട്ടികളുടെ കലാകായികമേള( മഞ്ചാടി) എന്ന പ്രോഗ്രാം റാന്നി വൈ.എം.സി.എ ഹാളിൽ നടന്നു. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ചാക്കോ വളയനാട് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീമ മാത്യു, ഐ.സി.ഡി.എസ് സൂപ്പർവൈസർ സിബി, അങ്കണവാടി ജീവനക്കാരായ ഉഷാ ബാലകൃഷ്ണൻ, ഉഷാ വിദ്യാധരൻ എന്നിവർ സംസാരിച്ചു. അങ്കണവാടി ജീവനക്കാർ,അമ്മമാർ,കുട്ടികൾ എന്നിവർ പങ്കെടുത്തു.