പത്തനംതിട്ട : കാലിത്തീറ്റ വില വർദ്ധന കാരണം കർഷകർക്ക് പശുവളർത്തൽ ഉപേക്ഷിക്കേണ്ട സ്ഥിതിയാണെന്ന് ജെ.എസ്.എസ് സംസ്ഥാന സെക്രട്ടറി സീതത്തോട് മോഹനൻ പറഞ്ഞു. ജെ.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ക്ഷീര കർഷക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീസ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. തോമസ് മാത്യു, മറിയാമ്മ, സാലി സാമുവൽ, അനിരുദ്ധൻ, രവീന്ദ്രൻ, പൊന്നുമണി, കൃഷ്ണാ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.