 
അടൂർ: പള്ളിക്കൽ പഞ്ചായത്തിലെ പെരിങ്ങനാട് വില്ലേജിലെ പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളായ ചേന്ദംപള്ളിൽ - നെല്ലിമുകൾ, പെരിങ്ങനാട് - മണക്കാല, ആലുംമൂട് - പാറക്കൂട്ടം, നെല്ലിമുകൾ - തെങ്ങമം റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അടൂരിലെ ഇരട്ടപ്പാലങ്ങളുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസിന് സി.പി.എം തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ഇൗ റോഡുകൾ വർഷങ്ങളായി മെറ്റൽ ഇളകി സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. യാത്രക്കാർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അഡ്വ.ഡി.ഉദയൻ മന്ത്രിക്ക് നിവേദനം നൽകിയത്.സി.പി.എം ഏരിയ കമ്മിറ്റി അംഗം ജി.കൃഷ്ണകുമാർ, ടി.എൻ ഗോപാലകൃഷ്ണപിള്ള, ജിജു നാഥ് എന്നിവരും ഒപ്പമുണ്ടായിരുന്നു.