കോന്നി: അച്ചൻകോവിൽ ശാസ്താ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് 18മുതൽ 26വരെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ നിന്ന് അച്ചൻകോവിലിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തും.രാവിലെ 8ന് പത്തനംതിട്ടയിൽ നിന്നും സർവീസ് ആരംഭിച്ച് കോന്നി - പത്തനാപുരം വഴി അച്ചൻകോവിൽ ക്ഷേത്രത്തിൽ എത്തും.അച്ചൻകോവിലിൽ നിന്നും വൈകിട്ട് 4ന് തിരികെ പത്തനംതിട്ടയിലേക്കും സർവീസ് നടത്തും. മുൻപ് കോന്നി കെ.എസ്.ആർ.ടി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനിൽ നിന്നും അച്ചൻകോവിലിലേക്ക് ഉണ്ടായിരുന്ന സർവീസ് കൊവിഡിനെ തുടർന്ന് നിറുത്തിയിരുന്നു.