റാന്നി: വ്യവസായ വകുപ്പിന്റയും എസ്.ബി.ഐയുടെ സ്വയം തൊഴിൽ പരിശീലന കേന്ദ്രം (RSETI) ത്തിന്റയും പഴവങ്ങാടി പഞ്ചായത്തിന്റയും നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ പേപ്പർ കവർ, പേപ്പർ ബാഗ്, സ്ക്രീൻ പ്രിന്റിംഗ്,ഇതര പരിശീലന പരിപാടി പഴവങ്ങാടി പഞ്ചായത്ത് ഹാളിൽ നടത്തി. പ്രസിഡന്റ് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പഴവങ്ങാടി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ഷേർളി ജോർജിന്റെ അദ്ധ്യക്ഷത വഹിച്ചു.റാന്നി ബ്ലോക്ക് ഐ.ഇ.ഒ ലിജു ജെ, മെമ്പർമാരായ റൂബി കോശി, ബ്രില്ലി ബോബി, ജിജി വർഗീസ്, സി.ഡി എസ് ചെയർപേഴ്സൻ നിഷാ രാജീവ്, എൽ.ഡി എം സിറിയക് തോമസ് എന്നിവർ സംസാരിച്ചു.