 
കോന്നി: അരുവാപ്പുലം പഞ്ചായത്തിൽ "തേൻ സമൃദ്ധി" പദ്ധതി നടപ്പാക്കുന്നു. പഞ്ചായത്ത്.വാർഷിക പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ തേനീച്ച കർഷകരെ പരിശീലിപ്പിക്കുന്നതിനുള്ള ക്ലാസ്സ് നടന്നു. ഹോർട്ടിക്കോർപ്പിന്റെ സഹായത്തോടെ തേനീച്ച കോളനികൾ കർഷകർക്ക് വിതരണം ചെയ്തു. 261തേനീച്ച കോളനികളാണ് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. തേനീച്ച കർഷകർക്ക് ശാസ്ത്രീയമായി പരിശീലനം നൽകി കർഷകരിൽ നിന്നും നേരിട്ട് കൃഷിഭവൻ മുഖേന തേൻ സംഭരണം നടത്തി പഞ്ചായത്ത് ബ്രാൻഡിൽ തേനും,തേനിനൊപ്പം ലഭിക്കുന്ന മെഴുക് ഉപയോഗിച്ചുള്ള ഉത്പ്പന്നങ്ങളും വിപണിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോജു വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ സുധീർ, കൃഷി ഓഫീസർ നസീറ ബീഗം, കാർഷിക വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.